കരുവാരകുണ്ട്: കോവിഡിനെ തുടർന്ന് രണ്ടാഴ്ചക്കിടെ ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. കേമ്പിൻകുന്നിലെ പരേതനായ പള്ളിയാൽതൊടി വേലായുധെൻറ മകൻ മുകേഷ് (32) ആണ് ശനിയാഴ്ച പുലർച്ച മരിച്ചത്. മുകേഷിെൻറ പിതാവ് വേലായുധൻ 10 ദിവസം മുമ്പും വേലായുധെൻറ മാതാവ് കുഞ്ഞിപ്പെണ്ണ് ജൂലൈ ഒന്നിനും കോവിഡിനെ തുടർന്ന് ചികിത്സയിലിരിക്ക മരിച്ചിരുന്നു. കോവിഡ് ഭേദമായെങ്കിലും ന്യുമോണിയ രൂക്ഷമായതിനെ തുടർന്ന് ദിവസങ്ങളായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുകേഷ്. ശാരദയാണ് മാതാവ്. ഭാര്യ: സുമി. സഹോദരങ്ങൾ: രമ്യ, രമേഷ്.