മാനന്തവാടി: സി.പി.എം നേതാവും തിരുനെല്ലി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായിരുന്ന കാട്ടിക്കുളം മജിസ്ട്രേറ്റ് കവല കോമത്ത് വീട്ടിൽ പി.വി. രവീന്ദ്രൻ (69) നിര്യാതനായി. മികച്ച സഹകാരിയായിരുന്ന രവീന്ദ്രൻ ദീർഘകാലം വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയായിരുന്നു. സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റി മുൻ അംഗമായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗമായും പ്രവർത്തിച്ചു. കാട്ടിക്കുളത്തെ കെ. ഗോപലൻ നമ്പ്യാർ-പി.വി. ജാനകിയമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ശകുന്തള. മക്കൾ: ലത, ലാൽ വിനേഷ്. മരുമക്കൾ: രവീന്ദ്രൻ, സുനിത. സഹോദരങ്ങൾ: പി.വി. സഹദേവൻ (സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം), പി.വി. പത്മനാഭൻ (റിട്ട. ജീവനക്കാരൻ കോഫി ഹൗസ്, കണ്ണൂർ), പി.വി. ബാലകൃഷണൻ (തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), പി.വി. സുലോചന, പരേതയായ കമലാക്ഷി.