മലപ്പുറം: യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാടേരി വലിയാട്ട് വീട്ടില്‍ ഫൈസലിനെയാണ് (36) മുണ്ടുപറമ്പ് ചെങ്കത്ത് ലെയ്നിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പതിവ് പോലെ ജോലിക്ക് പോയതാണ്. മലപ്പുറം അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിതാവ്: അബ്ദുല്‍ റസാഖ്. മാതാവ്: പാത്തുമ്മ. ഭാര്യ: റുക്സാന. മക്കള്‍: നൂഫ, മുഹമ്മദ് ഫൗസാന്‍, മുഹമ്മദ് ഫിദാന്‍. സഹോദരങ്ങള്‍: അന്‍വര്‍ റഷീദ്, ശരീഫ്, ബുഷ്റ, സാജിദ, നജ്മ.