പെരുമാതുറ: മാടൻവിള പണിവിളാകം വീട്ടിൽ അബ്ദുൽ റഷീദ് (92) നിര്യാതനായി. മാടൻവിള ഷംസുൽ ഇസ്ലാം സംഘം സ്ഥാപക നേതാക്കളിൽ ഒരാളും ഷംസുൽ ഇസ്ലാം സംഘം മുൻ ട്രഷററും മാടൻവിളയിലെ മുതിർന്ന കോൺഗ്രസ് നേതാവുമാണ്. ഭാര്യ: റഹീനത്ത് ബീവി. മക്കൾ: നൗഫൽ, സോഫി, സോജി. മരുമക്കൾ: തൻസീല, ഹാസിദ്, ഹസൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ.