തിരുവല്ല: ദക്ഷിണാഫ്രിക്കന്‍ മുന്‍ പാര്‍ലമെൻറ് അംഗം തിരുവല്ല നെടുമ്പ്രം സ്വദേശി അലക്സ് ചെക്കാട്ട് (68) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ച ദക്ഷിണാഫ്രിക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് പി.ഇ.സി അംഗമായിരുന്നു.കെ.എസ്.യുവിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന അലക്സ് എണ്‍പതുകളുടെ മധ്യത്തില്‍ ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കോപ്പ് പ്രവിശ്യയില്‍ അധ്യാപകനായി എത്തുകയായിരുന്നു. വര്‍ണവിവേചനവും കറുത്ത വര്‍ഗക്കാരോടുള്ള അനീതിയും അവര്‍ അനുഭവിക്കുന്ന യാതനകളും കണ്ട് ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ അംഗത്വം സീകരിക്കുകയായിരുന്നു.നെടുമ്പ്രം ചെക്കാട്ട് പരേതനായ സി.ടി. ജേക്കബിെൻറയും മേരി ജേക്കബിെൻറയും മകനാണ്. ഭാര്യ: പുറമറ്റം കണ്ണോലില്‍ പാറയില്‍ ശോഭ. മകള്‍: ഐശ്വര്യ. മരുമകന്: കല്ലുമ്പുറത്ത് ധന്യയില്‍ ജോബിന്. സംസ്കാരം പിന്നീട്.