അടിമാലി: കടബാധ്യതയെത്തുടർന്ന് ബേക്കറിയുടമ കടക്കുള്ളിൽ തൂങ്ങിമരിച്ചു. ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന ഒഴുവത്തടം പുലരിമലയിൽ വിേനാദാണ് (55) മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറോടെ നാട്ടുകാരാണ് വിനോദിനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. കടക്കുള്ളിൽ വാഴക്കുല തൂക്കുന്ന ഇരുമ്പ് െപെപ്പിൽ ഉടുമുണ്ട് ഉപേയാഗിച്ചാണ് തൂങ്ങിയത്.ലക്ഷങ്ങൾ വിനോദിന് കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി കച്ചവടം കുറവായിരുന്നു. ഇതിനിടയിൽ വീടു പണികൂടി വന്നേതാടെ ബാധ്യത വർധിച്ചു. പണം നൽകിയവർ തിരിച്ച് ആവശ്യപ്പെട്ടേതാടെ കുറച്ചുനാളായി വിനോദ് മാനസിക പ്രയാസത്തിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.തിങ്കളാഴ്ച പുലർച്ച 4.30നാണ് വിനോദ് വീട്ടിൽനിന്ന് കടയിലേക്ക് പോയത്. വിനോദും ഭാര്യ ബിന്ദുവും ചേർന്നാണ് കട നടത്തിയിരുന്നത്. മകൻ: അഖിൽ. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു. മൃതേദഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടം നടത്തി.