കുമളി: കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ യുവാവിനെ വീടിനുസമീപത്തെ ഏലക്കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചക്കുപള്ളം പളിയക്കുടി പരേതനായ വനരാജിെൻറ മകൻ ജാൻപാലാണ് (27) മരിച്ചത്. വിഷം ഉള്ളിൽച്ചെന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. കുമളി സി.ഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി നടപടി സ്വീകരിച്ചു. ഫോറൻസിക്, വിരലടയാള ഉദ്യോഗസ്ഥരും തെളിവെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഗൗരി. സഹോദരങ്ങൾ: ശക്തിവേൽ, മനോജ്, ധനുഷ്.