തൊടുപുഴ: സ്ലാബ് തകർന്ന ഓടക്കരികിൽ കുഴഞ്ഞ് വീണ വയോധികൻ മരിച്ചു. ഇളംദേശം കണ്ടര്‍മഠത്തില്‍ ബഷീറാണ് (75) മരിച്ചത്. വീഴ്ചയിൽ തകർന്ന സ്ലാബിെൻറ കമ്പിയിൽ തലയിടിച്ച് ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തൊടുപുഴ കിഴക്കേയറ്റം കളര്‍ഗേറ്റ് സ്റ്റുഡിയോക്ക് മുന്നിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. സമീപത്തെ ഹോട്ടലില്‍നിന്ന് പാർസൽ വാങ്ങി കഴിച്ച ശേഷം വേസ്റ്റ് കളയാൻ ശ്രമിക്കുന്നതിനിടെ ബഷീറിെൻറ കൈയിലിരുന്ന പ്ലാസ്റ്റിക് കവര്‍ ഓടയില്‍ വീണിരുന്നു. ഇത് കുനിഞ്ഞ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് തെന്നി ഓടക്കരികിലേക്ക് വീഴുകയായിരുെന്നന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വീഴ്ചയില്‍ ഓടയുടെ പൊട്ടിപ്പൊളിഞ്ഞ സ്ലാബിെൻറ വാര്‍ക്ക കമ്പിയില്‍ തലയിടിച്ച് ഗുരുതര പരിക്കേറ്റ ബഷീറിനെ സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തില്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബഷീർ കുഴഞ്ഞുവീഴുകയായിരുെന്നന്നും സ്ലാബിൽ തലയിടിച്ചതാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിനുശേഷമേ അറിയാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം, തകർന്ന് കിടന്ന ഓടയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. മരിച്ച ബഷീർ അവിവാഹിതനാണ്.