അടിമാലി: മുസ്ലിംലീഗ് നേതാവും മുൻ വെള്ളത്തൂവൽ പഞ്ചായത്ത് അംഗവുമായ വടക്കേ ശല്യാംപാറ അറയ്ക്കൽ എ.എസ്. മീരാൻ ഹാജി (84 ) നിര്യാതനായി. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ പരേതയായ നാച്ചി. മക്കൾ: ഖദീജ അബ്ദുൽ റഹ്മാൻ, സൈനുദ്ദീൻ (ബിസിനസ്), കമാലുദ്ദീൻ (ബിസിനസ്), മിസറി ഉമ്മർ, ഫാത്തിമ മൈതീൻ, ഷറഫുദ്ദീൻ (ഇൗസ്റ്റേൺ ), റസാഖ്, സിദ്ദീഖ് (ബിസിനസ്), ഷുക്കൂർ (ഇൗസ്റ്റേൺ), ഹസീന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, സുബൈദ ൈസനുദ്ദീൻ, താഹിറ കമാലുദ്ദീൻ, ഉമ്മർ തേനാലിൽ, മൈതീൻ പാെന്നപ്പാല (ഇൻസ്പെക്ടർ, പൊലീസ്), സുമയ്യ ഷറഫുദ്ദീൻ, ബുഷ്റ റസാഖ്, ഷമീന സിദ്ദീഖ്, ഷമീന ഷുക്കൂർ, അബ്ദുൽ വാഹിദ് (മാധ്യമം അടിമാലി ലേഖകൻ).