കുളനട: യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. പാണിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ അജീഷാണ് (35) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. ഇയാൾ കുളത്തിൽ വീണതായി സംശയം തോന്നിയ സമീപവാസി പൊലീസിൽ അറിയിക്കുകയായിരുന്നു. പന്തളം െപാലീസ് അടൂർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിെല സംഘമെത്തി കരക്കെടുത്തെങ്കിലും മരിച്ചു. മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.