കുണ്ടറ: ആറുമുറിക്കട പറങ്കിമാംവിള മോളി ഭവനിൽ ആശുപത്രിമുക്ക് സെൻട്രൽ മെഡിക്കൽ സ്റ്റോർ ഉടമ ഗീവർഗീസ് പണിക്കരുടെ ഭാര്യ മറിയാമ്മ (73, റിട്ട. അധ്യാപിക വെള്ളിമൺ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. ചേപ്പാട് ഞാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. മോളി വർഗീസ് (വെറ്ററിനറി സർജൻ അമ്പലത്തുംകാല മൃഗാശുപത്രി), പോൾ വർഗീസ് (സെൻട്രൽ മെഡിക്കൽസ് കുണ്ടറ). മരുമക്കൾ: ബിജു കുര്യൻ (ജനറൽ മാനേജർ വ്യവസായ വകുപ്പ് കൊല്ലം), ആൽബി മെറിൻ ജോസ് (വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, കാസർകോട്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കണ്ടറ വലിയപള്ളി സെമിത്തേരിയിൽ.