ഇരവിപുരം: പൂച്ച കുറുകെ ചാടിയതിനെതുടർന്ന് വീട്ടമ്മ സ്കൂട്ടറിൽനിന്ന് വീണ് മരിച്ചു. വാളത്തുംഗൽ ഇളവെയിൽ തൊടിയിൽ ഉദയഭാനുവിെൻറ ഭാര്യ സുധയാണ് (48) മരിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടോടെ ആക്കോലിൽ ജങ്ഷന് സമീപമായിരുന്നു സംഭവം. കശുവണ്ടിത്തൊഴിലാളിയായ സുധ ജോലിക്കായി ആലുംമൂട്ടിലേക്ക് മരുമകനായ സജിനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം.വഴിമധ്യേ പൂച്ച സ്കൂട്ടറിന് കുറുകെ ചാടിയതിനെതുടർന്ന് ബ്രേക്ക് പിടിച്ചപ്പോൾ സുധ പിന്നിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.വീഴ്ചയിൽ തലക്ക് പരിക്കേറ്റ സുധയെ സജിനും നാട്ടുകാരും ചേർന്ന് കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പോസ്റ്റ്േമാർട്ടത്തിനും മറ്റ് നടപടികൾക്കുമായി മൃതദേഹം കൊല്ലം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരവിപുരം പൊലീസ് കേസെടുത്തു. മക്കൾ: മനു, മീനു.