മങ്കട: മങ്കടയിലെ ആദ്യകാല ഫുട്ബാളറും മങ്കട ഗവ. എല്‍.പി സ്കൂളിലെ മുന്‍ അധ്യാപകനുമായ വൈദ്യര് മാഷ് എന്ന മഠത്തില്‍ത്തൊടി ഗോപാലകൃഷ്ണന് (82) നിര്യാതനായി. കോഴിക്കോട് യങ് ചലഞ്ചേഴ്സ്, എം.ആര്.സി വെല്ലിങ്ടണ്‍, പെരിന്തല്‍മണ്ണ കാദറലി, മങ്കട എഫ്.ആര്.സി തുടങ്ങിയവയുടെ പ്രധാന കളിക്കാരനായിരുന്നു. ഭാര്യ: പ്രേമാവതി (റിട്ട. അധ്യാപിക). മക്കള്‍: ഡോ. സിജിന്‍ (പെരിന്തല്‍മണ്ണ ഇ.എം.എസ് ഹോസ്പിറ്റല്‍) ലേഖ, രേഖ. മരുമക്കള്‍: പ്രവീണ്‍ (അധ്യാപകന്), ഷമേജ് (പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍), ഡോ. വിനീത (കോഴിക്കോട് മെഡിക്കല്‍ കോളജ്). സഹോദരങ്ങള്‍: സൗദാമിനി, രാമചന്ദ്രന്, സുബ്രഹ്മണ്യന്, സുരേഷ് കുമാര്‍.