പരപ്പനങ്ങാടി: നഹ കുടുംബാംഗമായ കിഴക്കിനിയകത്ത് കദീജ ഉമ്മ (80) നിര്യാതയായി. പരേതരായ അച്ചമ്പാട്ട് മൊയ്തീൻ കുട്ടി ഹാജിയുടെ മകളും അച്ചമ്പാട്ട് ഹംസക്കോയയുടെ ഭാര്യയുമാണ്. മക്കൾ: അബ്ദുൽ കരീം എന്ന കുഞ്ഞുട്ടി (ബിസിനസ് കോംപ്ലക്സ്, താനൂർ േറാഡ് പരപ്പനങ്ങാടി), എ.സി. അബ്ദുസ്സലാം (ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി, എ.സി ബിസിനസ് കോംപ്ലക്സ് പരപ്പനങ്ങാടി), ഉമ്മുൽഖൈർ, റുഖിയ, പരേതനായ അബ്ദുറഹ്മാൻ എന്ന ബാവ. മരുമക്കൾ: കെ.പി. അബദുസ്സമദ് (മറ്റത്തൂർ), ഊരോത്തിൽ മുഹമ്മദ് ബഷീർ (ഓമച്ചപ്പുഴ), റംല, സാജിത. സ്വാതന്ത്ര്യ സമര സേനാനി കെ.പി.എച്ച്. മുഹമ്മദ് നഹയുടെ സഹോദരി പുത്രിയും മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ സഹോദര പുത്രിയുമാണ്.