പരപ്പനങ്ങാടി: കൊടക്കാട് ഈസ്റ്റിലെ പരേതനായ വിളക്കീരി അബ്ദുൽ റഹ്മാൻ കുട്ടിയുടെ മകൻ അലി (68) നിര്യാതനായി. പരപ്പനങ്ങാടി പുത്തരിക്കൽ അങ്ങാടിയിൽ സ്റ്റേഷനറി കട നടത്തിയിരുന്നു. ഭാര്യ: ഫാത്തിമ. മകൻ: മുസ്തഫ ഹുദവി (സബീലുൽ ഹിദായ, പറപ്പൂർ). മരുമകൾ: റഹ്മത്ത് ബീവി.