വെള്ളയമ്പലം: ഡോട്ടേഴ്സ് ഓഫ് സെൻറ് പോൾസ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ എലിസബത്ത് (74) നിര്യാതയായി. 2017 മുതൽ വെള്ളയമ്പലം സന്യാസഭവനത്തിൽ അംഗമായിരുന്ന സിസ്റ്റർ എലിസബത്ത് കോട്ടയം ആയംകുടിയിൽ പാണ്ടനാട്ടുവീട്ടിൽ പരേതരായ തോമസിെൻറയും മേരിയുടെയും മകളാണ്. സഹോദരങ്ങൾ: മേരി (നീലേശ്വരം), തങ്കമ്മ (കോട്ടയം), സിസ്റ്റർ സെലിൻ (ഐ.എം.എച്ച്, ജർമനി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വെള്ളയമ്പലം കൊച്ചുത്രേസ്യ ദൈവാലയത്തിലെ ദിവ്യബലിക്കുശേഷം പാറ്റൂർ സെമിത്തേരിയിൽ.