കൊട്ടാരക്കര: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പുത്തൂർ വെണ്ടാർ മനക്കരക്കാവ് പുഷ്പവിലാസത്തിൽ ശശാങ്കൻപിള്ള (55) ആണ് മരിച്ചത്.
കഴിഞ്ഞമാസം പതിനേഴിന് വൈകീട്ട് നാലോടെ വെണ്ടാർ സ്കൂൾ ഭാഗത്ത് നിന്ന് ഓട്ടം കഴിഞ്ഞുവരവെ എതിരെ വന്ന ഒമ്നി വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. തലയിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ ശശാങ്കൻപിള്ളയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: മിനി. മക്കൾ: ദേവിക എസ്. പിള്ള, ഗോപിക എസ്. പിള്ള (ഡി.ബി കോളജ് വിദ്യാർഥിനി).
മരുമകൻ: ദീപു രാമചന്ദ്രൻ (ഇൻഫോസിസ് ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.