അടിമാലി: ദേവിയാർ കോളനി പുത്തൻപുരക്കൽ ബാലകൃഷ്ണെൻറ ഭാര്യ രജനി (55) കുഴഞ്ഞുവീണ് മരിച്ചു. ക്വാറി പ്രവർത്തിച്ച സ്ഥലത്തേക്കുള്ള വഴിപ്രശ്നവുമായി ബന്ധപ്പെട്ട് അയൽവാസിയുമായി തർക്കം നടന്നിരുന്നു. ഈ സമയം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ബന്ധുക്കൾ അടിമാലി പൊലീസിൽ പരാതി നൽകി. മക്കൾ: അനീഷ്, അനു.