അടിമാലി: ഏലത്തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെ തൊഴിലാളി സ്ത്രീ കാട്ടാന കൂട്ടത്തിെൻറ ആക്രമണത്തില്‍ മരിച്ചു. കോരംപാറ സ്വദേശി ചിരഞ്ജീവിയുടെ ഭാര്യ വിമലയാണ്(45) മരിച്ചത്. പൂപ്പാറ പുതുകുളത്ത് ബുധനാഴ്ച ഉച്ചക്ക് 2.15 നാണ് സംഭവം. വിമല സംഭവസ്ഥലത്ത് തന്നെ മരിച്ചു. മക്കള്‍: ഇളങ്കോവന്,ഗോപി.