വെഞ്ഞാറമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ആശുപത്രി ജീവനക്കാരന് മരിച്ചു. തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് മണലിമുക്ക് പണിക്കരുകോണം കുന്നുംപുറത്ത് വീട്ടില്‍ ജയപ്രകാശ് (49) ആണ് മരിച്ചത്. എന്‍.ജി.ഒ യൂനിയന്‍ മെഡിക്കല്‍ കോളജ് ഏരിയ കമ്മിറ്റി അംഗമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറിന് പുത്തന്‍പാലം റോഡില്‍ വെഞ്ഞാറമൂട് ചന്തക്ക് സമീപമായിരുന്നു അപകടം.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപ്രകാശ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നുവന്ന കാറിടിക്കുകയായിരുന്നു.ബൈക്കില്‍നിന്ന് തെറിച്ചുവീണ് ജയപ്രകാശിന് സാരമായി പരിക്കേറ്റു. നാട്ടുകാര്‍ ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്ഥിതി വഷളായതിനെതുടര്‍ന്ന് രാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ മരണമടയുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.ഭാര്യ: പ്രിജിത. മകൾ: ഭഗത് േദവ്, ദേവുപ്രകാശ്.