പൂക്കോട്ടുംപാടം: കരുളായി ദേവധാർ എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകനായിരുന്ന തോട്ടേക്കാട് പള്ളിപ്പുറത്ത് തെക്കേതില്‍ നാരായണന് മാസ്റ്റർ (72) നിര്യാതനായി. ഭാര്യ: ഇന്ദിര (റിട്ട. ജി.എം, നിലമ്പൂര്‍ കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക്). മക്കള്‍: സ്മിജ (അസി. പ്രഫസര്‍ വെള്ളായണി കാര്‍ഷിക കോളജ്, തിരുവനന്തപുരം), സ്മിത (അധ്യാപിക. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നെല്ലിക്കുത്ത്), സ്മിഷ (അധ്യാപിക, ഗവ. യു.പി സ്കൂള്‍, പറമ്പ). മരുമക്കള്‍: ജഗന് ഗോപിനാഥ് (അരവിന്ദ് ലിമിറ്റഡ് അഹമ്മദാബാദ്), ബിനു (വില്ലേജ് ഓഫിസര്‍, മമ്പാട്), ഉണ്ണികൃഷ്ണന് ആവള (അധ്യാപകന്, എ.എം.എല്‍.പി സ്കൂള്‍ പൂവാട്).