അടൂർ: എം.സി റോഡിൽ അടൂർ നെല്ലിമൂട്ടിൽപടിക്കുസമീപം തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം പൂവാർ വേലുത്താരുവിള കാർത്തികയിൽ പ്രദീപ് കുമാറിെൻറയും വിജയകുമാരിയുടെയും മകൻ വിഷ്ണുപ്രദീപാണ് (28) മരിച്ചത്. സ്വകാര്യബാങ്ക് ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി 11.30-നാണ് സംഭവം. റോഡരികിൽ ഒതുക്കിയിട്ടിരുന്ന ലോറിക്കുപിന്നിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു.കൊട്ടാരക്കര ഭാഗത്തുനിന്ന് അടൂരിലേക്ക് വരുകയായിരുന്നു യുവാവ്. റോഡിലെ വെളിച്ചക്കുറവാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സ്കൂട്ടറിൽ ഒപ്പം സഞ്ചരിച്ച രതീഷിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണു പ്രദീപിെൻറ ഭാര്യ ഐശ്വര്യ. മകൾ: ദിവ്യ വിഷ്ണു.