കൂറ്റനാട്: ചാലിശ്ശേരിയിലെ പി.പി. ഓഡിറ്റോറിയം കല്യാണമണ്ഡപം ഉടമയും സാമൂഹിക, ജീവകാരുണ്യ പ്രവർത്തങ്ങളിൽ സജീവവുമായിരുന്ന പി. സുലൈമാൻ ഹാജി (67) നിര്യാതനായി. ചാലിശ്ശേരി വെൽഫെയർ ക്ലബിെൻറ സ്ഥാപക അംഗമായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഷാർജ ടെയ്ലേഴ്സ് അസോസിയേഷൻ, ചാലിശ്ശേരി മഹല്ല് കമ്മിറ്റി തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജമീല. മക്കൾ: ഷഫൂറ, ഷെമീറ, സുനീറ, ഷിയാസ്. മരുമക്കൾ: അക്ബർ, ഫൈസൽ, നവ്റസ്, മുഫീദ്.