തൊടുപുഴ: ‘ചന്ദ്രിക’ മുൻ ഇടുക്കി ജില്ല ലേഖകനും സീനിയർ ജേണലിസ്റ്റ് ഫോറം ഇടുക്കി ജില്ല സെക്രട്ടറിയുമായ ചൂരവേലിൽ സി.എം. അലിയാരുടെ ഭാര്യ ഐഷ (64) നിര്യാതയായി. ഇടിവെട്ടി പള്ളത്ത് കുടുംബാംഗമാണ്. മക്കൾ: ഷാഹിന ( അടിമാലി), നസീറ (റാസൽഖൈമ), സൗബി (തൊടുപുഴ), ഫൗസിയ (അടിമാലി), ഹസീന (തൊടുപുഴ). മരുമക്കൾ: മുഹമ്മദ് (അടിമാലി), ഹംസ അബൂബക്കർ (റാസൽ ഖൈമ), പി.എ. നസീർ (സൗദി), പി.എം. റസാഖ് (അടിമാലി), നജീബ് (തൊടുപുഴ).