പല്ലശ്ശന: നായ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു. തളൂർ വലിയപറമ്പ് വീട്ടിൽ എൻ. രാജെൻറ മകൻ രാജേന്ദ്രനാണ് (27) ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച സുഹൃത്തിനൊപ്പം ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുേമ്പാഴാണ് സംഭവം. തലക്ക് ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. മാതാവ്: ഓമന. സഹോദരങ്ങൾ: രാജേഷ്, രാജേശ്വരി.