കൊല്ലം: ഭർത്താവ് മരിച്ചതിെൻറ പിറ്റേദിവസം ഭാര്യയും മരിച്ചു. കൊല്ലം പള്ളിത്തോട്ടം സംഗമം നഗർ 29 ആമിനാ മൻസിലിൽ അഹമ്മദ് കോയയുടെ ഭാര്യ ആരിഫാബീവി (70) ആണ് ശനിയാഴ്ച മരിച്ചത്. ഭർത്താവ് അഹമ്മദ് കോയ (75) വെള്ളിയാഴ്ചയാണ് മരിച്ചത്. ശനിയാഴ്ച അഹമ്മദ് കോയയുടെ ഖബറടക്കം നടത്താനുള്ള നടപടികൾ നടന്നുവരവെയാണ് ആരിഫാബീവി മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ഖബറടക്കി. മക്കൾ: മുബീന, ജബീന, പരേതനായ ഹാഷിർ, സുലൈഖ, മുഹമ്മദ് റാഫി, ഹാഷിം, അനസ്. മരുമക്കൾ: നിസാമുദ്ദീൻ, നൗഷാദ്, ഫിറോസ്, മുബീന, ഫാത്തിമ, സജ്ന.