മഞ്ചേരി: പെയിൻറിങ് ജോലിക്കിടെ തൊഴിലാളി വീടിന് മുകളിൽനിന്ന് വീണു മരിച്ചു. ആനക്കയം പുള്ളിയിലങ്ങാടി കൂളിയോടൻ മുഹമ്മദാണ് (50) മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. കാറ്റച്ചീരിയിൽ വീടിെൻറ രണ്ടാം നിലയിൽ പെയിൻറ് അടിക്കുന്നതിനിടെ ഉയരം വെച്ച ഏണി മറിഞ്ഞാണ് അപകടം. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച പുള്ളിയിലങ്ങാടി ജുമാമസ്ജിദിൽ ഖബറടക്കും. ഭാര്യ: സുഹ്റാബി. മക്കൾ: മുഹമ്മദ് അനസ്, ഷ്ഹല പർവീൻ, ഷാമിൽ. മരുമകൻ: അയ്യൂബ്.