മണ്ണാർക്കാട്: പെരിമ്പടാരി പോത്തോഴികാവ് സ്രാമ്പിക്കൽ വീട്ടിൽ ഷാജഹാെൻറ മകൻ സാബിത് എന്ന സാബു (13) ഷോക്കേറ്റ് മരിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഷാജഹാെൻറ സഹോദരിയുടെ വീട്ടിൽവെച്ചാണ് അപകടം. വെള്ളിയാഴ്ച രാത്രി പത്തോടെ വീടിെൻറ ടെറസിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ സമീപത്തെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു എന്ന് പറയുന്നു. മാതാവ്: മുംതാസ്.