തിരൂരങ്ങാടി: തെന്നല മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ബി.കെ. സൈതു (56) നിര്യാതനായി. നിർമാണ തൊഴിലാളി യൂനിയൻ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി, തെന്നല പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, കൊടക്കല്ല് സിറാജുൽ ഉലൂം മദ്റസ വൈസ് പ്രസിഡൻറ്, തെന്നല സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കൊടക്കല്ലിങ്ങൽ ഭഗവതികാവുങ്ങൽ മുഹമ്മദ്. മാതാവ്: കുഞ്ഞിപ്പാത്തു. ഭാര്യ: ഹഫ്സത്ത്. മക്കൾ: ജംഷാദ്, ജസീദലി, അഫ്സൽ, ജാസിർ, ജാസിം നസീബ്, ഷാഹിദ, ഷാനിമോൾ. മരുമക്കൾ: ഫരീദ, ഹബീബ, ശബാന, സമീർ, മൻസൂർ. സഹോദരങ്ങൾ: സിദ്ദീഖ്, അബ്ദുൽ മജീദ്, പരേതരായ അബ്ദുൽ സമദ്, ഷാജഹാൻ.