ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സി.പി.എം നേതാവുമായ എ.പി. പുരുഷോത്തമൻ (60) നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലുതവണ ആലങ്കോട് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ഏഴാം വാർഡ് ഉദിനിപ്പറമ്പിൽനിന്ന് വിജയിച്ചാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ചങ്ങരംകുളം മേഖലയിൽ പാർട്ടി കെട്ടിപ്പടുത്ത ആദ്യകാല നേതാവ് എ.പി. നാരായണെൻറ മകനാണ് എ.പി. പുരുഷോത്തമൻ. ചെറുപ്പം മുതൽ ദേശാഭിമാനി ബാലസംഘം സംഘടന പ്രവർത്തനത്തിലൂടെ സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ: ബേബി സുധ. മക്കൾ: നയന, നഗിൽ, മരുമകൻ: കിഷോർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പൊന്നാനി ഈശ്വരമംഗലം ശമശാനത്തിൽ നടന്നു.