വടക്കഞ്ചേരി: ഭർത്താവ് മരിച്ച് ആറാം ദിവസം ഭാര്യയും മരിച്ചു. കണക്കൻതുരുത്തി കുറുവായ് മേച്ചേരിത്താഴെ വീട്ടിൽ ത്രേസ്യയാണ് (65) മരിച്ചത്.ത്രേസ്യയുടെ ഭർത്താവ് ഫ്രാൻസിസ് (സുബ്ബയ്യൻ -75) ഈ മാസം 19നാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് പോസിറ്റിവായി ചികിത്സയിലിരിക്കെ ശനിയാഴ്ച ത്രേസ്യയും മരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തി. മക്കൾ. ജോസ്, സുനിത, അനിത. മരുമക്കൾ. അർച്ചന, ബിജു, റോയ്.