വടക്കഞ്ചേരി: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കിഴക്കഞ്ചേരി മൂലങ്കോട് ചെട്ടിയാർകുളം രാധാകൃഷ്ണൻ മകൻ ഷിബു (19) ആണ് മരിച്ചത്. കുണ്ടുകാട് തിരുവറയിലുള്ള ബന്ധുവീട്ടിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.വടക്കഞ്ചേരി പൊലീസ് കേസെടുത്തു. മാതാവ്: പരേതയായ സുജാത. സഹോദരങ്ങൾ: സൂരജ്, സൂര്യമോൻ, സുജിത്ത്.