കരിമണ്ണൂര്‍: ഉടുമ്പന്നൂര്‍ ഇടമറുക് കുന്നേല്‍ ഹരിദാസിെൻറ മകന് അനന്തകൃഷ്ണൻ (21) കുളത്തില്‍ മുങ്ങി മരിച്ചു. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം. ആലക്കോട് ബ്ലോക്ക് പഞ്ചായത്ത് മൈതാനത്ത് ക്രിക്കറ്റ് കളിച്ചതിനുശേഷം തിരികെ വരുന്നവഴി കാല് കഴുകാനായി കരിമണ്ണൂരിലെ സീഡ് ഫാമിെൻറ കുളത്തില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. സമീപത്ത് റോഡരികില്‍നിന്ന സുഹൃത്ത് നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. അഗ്നിരക്ഷ സേനയെത്തിയാണ് അനന്തകൃഷ്ണനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മാതാവ്: ശ്രീദേവി സഹോദരിമാര്‍: അഞ്ജന, അമൃത.