കൂട്ടിലങ്ങാടി: പെരിന്താറ്റിരിയിലെ വടിശ്ശേരി അബു ഹാജി (65) നിര്യാതനായി. ദീർഘകാലം സൗദിയിലെ യാമ്പുവിൽ പ്രവാസിയും സജീവ കെ.എം.സി.സി പ്രവർത്തകനുമായിരുന്നു. പെരിന്താറ്റിരി മഹല്ല് കമ്മിറ്റി അംഗം, അത്തിക്കാപറമ്പ ഇർഷാദുൽ അനാം മസ്ജിദ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: കിഴക്കേതിൽ ഫാത്തിമ (കടന്നമണ്ണ). മക്കൾ: അബ്ദുറഹ്മാൻ, ഉനൈസ് (ഇരുവരും ജിദ്ദ), ജുനൈദ്, സൗദാബി, നസ്റിൽ (എം.എം.എ.എൽ.പി.എസ് മുക്കിൽ ചേരിയം, മങ്കട), അഫ്നാൻ, റഫ്ന. മരുമക്കൾ: യൂനുസ് കരീം (എം.എം.എസ്.യു.പി സ്കൂൾ, കൊഴിഞ്ഞിൽ), നൗഷാദ് (എ.എം.യു.പി സ്കൂൾ വെട്ടത്തൂർ), സൽമാൻ ഫാരിസ് (യു പാക്, പാണായി), അബ്ദുൽ അക്ബർ (ഷാർജ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് പെരിന്താറ്റിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.