കരിങ്കല്ലത്താണി: താഴെക്കോട് പഞ്ചായത്ത് അരക്കുപറമ്പ് പുത്തൂരിലെ പരേതനായ വലിയപീടികക്കൽ കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ വി.പി.കെ. യൂസുഫ് ഹാജി (77) നിര്യാതനായി. അരക്കുപറമ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്, താഴെക്കോട് ഗ്രാമപഞ്ചായത്ത് മെംബർ, മുസ്ലിം ലീഗ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പി.പി. ഫാത്തിമ. മക്കൾ: ജമീല, സുബൈദ, രോഷ്നാര, ഫൈസൽ, ഫാസിൽ. മരുമക്കൾ: ഉസ്മാൻ, മൻസൂർ മഞ്ചി, അഷ്റഫ്, ഷഹനാസ്, ജസീല.