കൊട്ടാരക്കര: കൊട്ടാരക്കര പുലമണിലെ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വയനാട് പൊരുന്നന്നൂർ ചങ്ങാടം കാരകുന്നേൽ കോശിയുടെ മകൻ ജസ്റ്റിനെയാണ് (34) മരിച്ചനിലയിൽ കാണപ്പെട്ടത്. ഇയാൾ പുലമണിലെ സ്വകാര്യ ആശുപത്രിയിലെ കാൻറീൻ ജീവനക്കാരനാണ്. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ മനോവിഷമത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് സഹപ്രവർത്തകർ പറയുന്നു. ഇയാൾ കുറേനാളായി വീട്ടുകാരിൽനിന്ന് അകന്ന് കഴിയുകയായിരുന്നു. അവിവാഹിതനാണ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.