അപകടമരണം ജന്മദിനത്തലേന്ന്
തൊടുപുഴ: ആശുപത്രിയിലേക്ക് വരുന്നതിനിടെ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വഴിത്തല കൂനാനിക്കൽ ജിസ് കെ. ജോർജാണ് (28) ജന്മദിനത്തലേന്ന് അപകടത്തിൽ മരിച്ചത്. ചാഴികാട്ട് ഹോസ്പിറ്റലിനുസമീപം പാപ്പൂട്ടി കടവിൽ തിങ്കളാഴ്ച പുലർച്ച 12.15 ഓടെയാണ് സംഭവം. തൊടുപുഴയിലെ ഹരിത ആംബുലൻസിെൻറ ഡ്രൈവറാണ് ജിസ്. ചാഴികാട്ട് ആശുപത്രിക്ക് മുന്നിലാണ് സർവിസ് നടത്തുന്നത്. അര കിലോമീറ്റർ അപ്പുറെത്ത താമസ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് നിയന്ത്രണം വിട്ട ആംബുലൻസ് കടവിലേക്ക് മറിഞ്ഞത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേന സ്ഥലത്തെത്തുേമ്പാൾ ആംബുലൻസ് പകുതിയോളം മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഡ്രൈവർ ആംബുലൻസിൽ തന്നെയുണ്ടായിരുന്നെങ്കിലും സീറ്റിൽനിന്ന് തെറിച്ച് എതിർ വിൻഡോക്ക് ഇടയിലൂടെ വെള്ളത്തിൽ തലകീഴായി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. 10 മിനിറ്റ് ശ്രമഫലമായി ജിസിനെ പുറത്തെടുത്തെങ്കിലും അബോധാവസ്ഥയിലായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജിഷ്ണുവും സജാദും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചു.മാർച്ച് ഒന്നിനായിരുന്നു ജിസിെൻറ വിവാഹ നിശ്ചയം. ചൊവ്വാഴ്ച ജന്മദിനമായതിനാൽ രണ്ടുദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോകാനിരിക്കെയാണ് അപകടമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പരേതനായ ജോർജിെൻറയും മോളിയുടെയും മകനാണ്. സഹോദരി: ജിലി. സംസ്കാരം പിന്നീട്.