ഓച്ചിറ: ക്ലാപ്പന പുതുതെരുവ് വലേൽ അലിഫിൽ (കണിയാംതറ) വീട്ടിൽ പുതുതെരുവ് ജമാഅത്ത് പ്രസിഡൻറ് ഷാജുവിെൻറയും നാദിറയുടെയും മകൻ ഡോ. ജാബിർ സഹാബി (24) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് 4.30 ഓടെ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ഫാത്തിമാ ഫർസാന, ഫിദാസുർക്കുറു. ക്ലാപ്പന പഞ്ചായത്ത് മുൻ പ്രസിഡൻറ് പരേതനായ ക്ലാപ്പന വാലേൽ അബ്ദുൽ ലത്തീഫ്, ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ് എന്നിവരുടെ ചെറുമകനാണ്. മൃതദേഹം കരുനാഗപ്പളളി സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം ബുധനാഴ്ച ഉച്ചക്കുശേഷം ക്ലാപ്പന പുതുതെരുവ് ജുമാമസ്ജിജിദ് ഖബർസ്ഥാനിൽ.