എടക്കര: ആദിവാസി യുവാവ് വീടിന് സമീപം തൂങ്ങി മരിച്ചു. പോത്തുകല്‍ ഭൂദാനം ചെമ്പ്ര കോളനിയിലെ ശാന്തയുടെ മകന് ബിജുവാണ് (20) വീടിനു പിറകിലെ മരത്തില്‍ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. മുണ്ടേരി നാരങ്ങാപ്പൊയില്‍ കോളനിയിലുള്ള അമ്മായിക്കൊപ്പം തമസിച്ചിരുന്ന ബിജു ചൊവ്വാഴ്ചയാണ് ചെമ്പ്ര കോളനിയിലെ വീട്ടിലെത്തിയത്. ഭക്ഷണം കഴിക്കാന്‍ തയാറെടുക്കുന്നതിനിടയില്‍ പുറത്തേക്കിറങ്ങിയ ബിജുവിനെ പിന്നീട് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ കോവിഡ് പരിശോധനക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ മുരളിയാണ് ബിജുവിെൻറ പിതാവ്. സഹോദരങ്ങള്‍: സിനി, വിഷ്ണു, ബാബു, വൈഷ്ണു, വൈഷ്ണവ്, വിശാല്‍, ചിഞ്ചു.