ചിറ്റാര്‍: കുമരന്കുന്നില് പതിനാലുകാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമരന്‍കുന്ന് കൃഷ്ണകുമാറിെൻറ മകള്‍ മിനുവിനെയാണ് (14) തിങ്കളാഴ്ച വൈകീട്ട് ഏഴോടെ വീടിനുസമീപത്തെ റബര്‍മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.അച്ഛനും അമ്മയും ജോലിക്കുപോയി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കുട്ടിയുടെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നുണ്ട്. ദേഹത്ത് രക്തക്കറ ഉണ്ടായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചിറ്റാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് മിനു. മാതാവ്: അശ്വതി.