കുമരനല്ലൂർ: സലഫി പള്ളിക്ക് സമീപം താമസിക്കുന്ന കക്കിടി അബ്ദുൽ ഖാദിർ മൗലവി (73) നിര്യാതനായി. മദീന യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദമെടുത്ത ശേഷം ദീർഘകാലം യു.എ.ഇയിൽ മതകാര്യ വകുപ്പിന് കീഴിൽ മതപ്രബോധകനായിരുന്നു. ഭാര്യ: നഫീസ കുട്ടി. മക്കൾ: മുഹമ്മദ് ലുത്ഫി ഫാളിൽ (പ്രസിഡൻറ്, എം.എസ്.എം കുമരനല്ലൂർ മണ്ഡലം), ഹഫ്സത്ത്, ഹുദ, മവദ്ദ. മരുമക്കൾ: റുമൈസ, അബുൽ ഫസൽ, സമീർ, റമീസ്.