രാമപുരം: മലപ്പുറം ത്രിപുരാന്തക ക്ഷേത്രം ഉൾപ്പെടെ 70ഓളം ക്ഷേത്രങ്ങളിലെ തന്ത്രിസ്ഥാനം വഹിച്ചിരുന്ന രാമപുരം കുട്ടല്ലൂർ മന ചെറിയ നാരായണൻ നമ്പൂതിരി (73) നിര്യാതനായി. തകർന്നുകിടന്ന 23 ക്ഷേത്രങ്ങളിൽ പൂജാദികർമങ്ങൾ പുനരാരംഭിക്കാനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ നിരവധി ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനം വഹിച്ചിരുന്നു. രാമപുരത്ത് ക്ഷേത്ര സംരക്ഷണ സമിതി ആരംഭിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. മലപ്പുറം ജില്ലയിലെ ബാലഗോകുലം സ്ഥാപകരിൽ പ്രധാനിയാണ്. ശബരിമല അയ്യപ്പ സേവാസമാജം പെരിന്തൽമണ്ണ താലൂക്ക് രക്ഷാധികാരിയായിരുന്നു. രാമപുരത്തെ സാമൂഹിക കൂട്ടായ്മ പൊതുവേദികളിലെ സജീവ സൗഹൃദ സാന്നിധ്യമായിരുന്നു.
പട്ടാമ്പി മുതുതല ഈക്കാട്ടെ കുടുംബാഗമാണ് കുട്ടല്ലൂർ നാരായണൻ നമ്പൂതിരി. ഭാര്യ: പരേതയായ വത്സല അന്തർജനം (കല്ലൂർ മന, ക്ലാരി എടരിക്കോട്). മക്കൾ: സുദീപ് നാരായണൻ (ക്ഷേത്ര തന്ത്രി), രതി (അസി. പ്രഫ., വി.ടി.ബി കോളജ്), ശ്രുതി. മരുമക്കൾ: ധന്യ (അധ്യാപിക, ടി.എസ്.എസ്, വടക്കാങ്ങര), ജയൻ നെല്ലിക്കാട്ടിൽ മാമണ്ണ (വി.ഇ.ഒ, കുലുക്കല്ലൂർ), ലിമേഷ് താമരശ്ശേരി (മെഡിക്കൽ െറപ്രസേൻററ്റിവ്). സഹോദരങ്ങൾ: രാമൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, കൗമുദി അന്തർജനം, കമലം അന്തർജനം.