പട്ടാമ്പി: വണ്ടുന്തറയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വല്ലപ്പുഴ ചെറുകോട് കൊഴിഞ്ഞിപറമ്പിൽ കെ.പി. അബ്ദുറഹ്മാെൻറ മകൻ മുഹമ്മദ് ഷെരിഫാണ് (21) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. പരിേക്കറ്റ മുഹമ്മദ് ഷെരിഫിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപ്രതയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ചൊവ്വാഴ്ച വൈകീട്ടോടെയായണ് മരണം. മാതാവ്: സുഹറ. സഹോദരങ്ങൾ: കെ.പി. റഹൂഫ്, ഫഹിമിദ ഫെബിൻ.