പാലക്കാട്: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാലക്കാട് പട്ടാണിതെരുവ് രവീന്ദ്രനാണ് (49) മരിച്ചത്. കിണാശ്ശേരി തണ്ണീർപന്തലിന് സമീപം ബുധനാഴ്ച പുലർച്ചയാണ് അപകടം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പെരുവെമ്പിലേക്ക് ഓട്ടം പോയി മടങ്ങിവരുമ്പോഴാണ് അപകടം. പന്നി റോഡിന് കുറുകെ ചാടി നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞാണ് അപകടമെന്ന് കരുതുന്നു.