അഗളി: അട്ടപ്പാടി കാവുണ്ടിക്കൽ പരേതനായ രങ്കെൻറയും മരുതിയുടെയും മകൾ വിജയ (43) നിര്യാതയായി. അട്ടപ്പാടി സ്പെഷൽ വില്ലേജ് ഓഫിസർ ആണ്. കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആദിവാസി വിഭാഗത്തിൽ നിന്നാണ് ഇൗ പദവിയിലെത്തിയത്. അവിവാഹിതയാണ്. സഹോദരൻ: രാജേന്ദ്രൻ (കെ.ജി.ഒ.എ പാലക്കാട് ജില്ല സെക്രട്ടറി).