മഞ്ചേരി: സീതി ഹാജി ബസ് സ്റ്റാൻഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തുറക്കലിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി ചാത്തോത്ത് വീട്ടിൽ ശ്രീജനാണ് (44) മരിച്ചത്. നിലമ്പൂർ ഭാഗത്തേക്കുള്ള ബസുകൾ നിർത്തിയിടുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിെൻറ അടുത്തുനിന്ന് വിഷക്കുപ്പി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വൈകീട്ടോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ബിനില, മകൻ: മനു.