ഓയൂർ: വെളിയം പഞ്ചായത്ത് കളപ്പില വാർഡ് അംഗം ഓടനാവട്ടം കളപ്പില കാർത്തിക വീട്ടിൽ ഇന്ദുകല അനിൽ (46) നിര്യാതയായി. വ്യാഴാഴ്ച ഉച്ചക്കുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീേട്ടാടെ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് കളപ്പില വാർഡിൽ മത്സരിച്ച് 243 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇന്ദുകല വിജയിച്ചത്. ഭർത്താവ്: അനിൽകുമാർ. മക്കൾ: അഭിനവ്, അപർണ. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ആറോടെ വെളിയം പഞ്ചായത്തിൽ പൊതുദർശനത്തിന് െവച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.