മണ്ണാർക്കാട്: ദേശീയപാതയിൽ കുന്തിപ്പുഴ കമ്യൂണിറ്റി ഹാളിന് മുൻവശം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടോപ്പാടം വല്ലക്കാടൻ നിഷാമുൽ ഹാഷിം (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. നിഷാമുൽ ഹാഷിം സഞ്ചരിച്ച ബൈക്കിൽ ഓട്ടോ ഇടിച്ച് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു എന്ന് പറയുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കോടിച്ച അമ്മാവൻ ഷഫീഖിന് സാരമായി പരിക്കേറ്റു. നിഷാമുൽ ഹാഷിമിെൻറ മാതാവ്: ജുമൈല.