ആലത്തൂർ: ഗായത്രി പുഴയുടെ എടാംപറമ്പ് തടയണ ഭാഗത്ത് യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ എടയാർ പാളയം വി.ഒ.സി നഗർ ധർമക്കുട്ടി ലേഔട്ടിൽ ബാലമുരുകെൻറ മകൻ അശ്വിനാണ് (18) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കൂടെ പഠിക്കുന്ന സുഹൃത്ത് സൂര്യക്കൊപ്പം അവരുടെ ആലത്തൂർ എടാംപറമ്പ് കല്ലിങ്കൽ പറമ്പിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു. അശ്വിൻ ഉൾപ്പെടെ സുഹൃത്തുക്കളായ ആറുപേരാണ് രാവിലെ എത്തിയത്. പുഴ നിറഞ്ഞ് പോകുന്നത് കാണാൻ പോയതായിരുന്നു. തടയണയുടെ ഭാഗത്ത് ഇറങ്ങിയപ്പോൾ വഴുതിയതാണെന്നാണ് പറയുന്നത്. പ്ലസ് ടു വിദ്യാർഥിയാണ്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. മാതാവ്: ധനലക്ഷ്മി. സഹോദരി: ശ്രീനിധി.