കട്ടപ്പന: ഐ.എൻ.ടി.യു.സി അയ്യപ്പൻകോവിൽ മണ്ഡലം പ്രസിഡൻറും കോൺഗ്രസ് നേതാവുമായ പുല്ലുമേട് കളത്തിൽ ആർ. മുത്തു (52) കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൈറേഞ്ചിലെ ഏലത്തോട്ടം മേഖലയിലെ ട്രേഡ് യൂനിയൻ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അയ്യപ്പൻകോവിൽ മുൻ പഞ്ചായത്ത് അംഗം മുരുകേശ്വരി മുത്തുവാണ് ഭാര്യ. മക്കൾ: രമേശ്, ദേവരാജ്, കലാറാണി, വനിത. മരുമക്കൾ: നീതു, പൊൻരാജ്, മദൻകുമാർ.